മെഡിക്കൽകോളേജിലെ ചോർച്ച തടണമെന്ന്
Friday 31 October 2025 2:42 AM IST
തിരുവനന്തപുരം:മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആറ്,പതിനാല് വാർഡുകളിലെ രൂക്ഷമായ ചോർച്ച ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ ആവശ്യപ്പെട്ടു.കാലപഴക്കമുള്ള കെട്ടിടങ്ങളുടെ വാർഷിക അറ്റകുറ്റപണികൾക്കായി പണം ചെലവിടാറുണ്ടങ്കിലും അധികൃതരുടെ വീഴ്ചയും അഴിമതിയും അനാസ്ഥയുമാണ് മെഡിക്കൽ കോളേജിലെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും കരമന ജയൻ പറ|ഞ്ഞു.