'തൃശൂ'ലിന് തുടക്കം

Friday 31 October 2025 12:15 AM IST

ന്യൂഡൽഹി: പാക് അതിർത്തിയിലെ സർ ക്രീക്കിന് സമീപം ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസമായ 'തൃശൂൽ" ആരംഭിച്ചു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടത്തുന്ന സുപ്രധാന സൈനികാഭ്യാസത്തിനാണ് ഇന്നലെ തുടക്കമായത്. നവംബർ 10 വരെയാണ് കര-നാവിക-വ്യോമ സേനകളുടെ സൈനികാഭ്യാസം നടക്കുക. രാജസ്ഥാനിലെ ഥാർ മരുഭൂമിയിലും ഗുജറാത്തിലെ സർ ക്രീക്കിനോട് ചേർന്ന പ്രദേശത്തുമാണ് തൃശൂൽ നടക്കുക. 12 ദിവസത്തെ സൈനികാഭ്യാസത്തിൽ 30,000 സൈനികരാണ് പങ്കെടുക്കുന്നത്. ടി-90 എസ്, അർജ്ജുൻ ടാങ്ക്, അപ്പാച്ചെ ഹെലികോപ്ടറുകൾ, ഹെവി-ലിഫ്റ്റ് കോപ്ടറുകൾ തുടങ്ങി ഒട്ടേറെ ആയുധങ്ങൾ പരീക്ഷിക്കും. ഇന്ത്യ സൈനികാഭ്യാസം പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്ഥനൃാൻ മേഖലയിലെ വ്യോമപാത അടച്ചിരുന്നു.