മാജിക് എഫ്.സിയുമായി കരാറില്ലെന്ന് മലക്കം മറിഞ്ഞ് മേയർ

Friday 31 October 2025 12:21 AM IST

തൃശൂർ: കോർപറേഷൻ സ്റ്റേഡിയം നിർമ്മാണത്തിനും അവിടെ കളിക്കാനും മാജിക് എഫ്.സിയുമായി ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്ന് മലക്കം മറിഞ്ഞ് മേയർ. 'ഖേലോ ഇന്ത്യ പദ്ധതിക്കായി മാത്രമേ ധാരണാപത്രം ഒപ്പിട്ടിട്ടുള്ളൂ, ആ പദ്ധതിക്ക് അനുമതി കിട്ടിയാൽ പ്രവൃത്തികൾ തുടങ്ങും. മാജിക് എഫ്.സിയുമായി യാതൊരു കരാറുമില്ല, സ്റ്റേഡിയം വാടകയ്ക്ക് എടുത്ത് മറ്റ് ക്ലബ്ബുകൾ കളിക്കുന്ന പോലെ അവർക്കും കളിക്കാം. അത്രയേ ഉള്ളൂ...' മേയർ കേരളകൗമുദിയോട് പറഞ്ഞു. ഇതിനിടെ അത്‌ലറ്റിക്‌സ് അസോസിയേഷനും ഫുട്ബാൾ അസോസിയേഷനും തമ്മിലുള്ള പോരും മുറുകുകയാണ്. കോർപറേഷൻ അധികൃതർ ഖേലോ ഇന്ത്യയുമായുള്ള ധാരണ പാലിക്കാതെ മുന്നോട്ടുപോകുകയാണമെന്നാണ് അത്‌ലറ്റിക്‌സ് അസോസിയേഷന്റെ പരാതി. കോർപറേഷൻ ഗ്രൗണ്ടിലെ പ്രൊജക്ട് രണ്ടായി വിഭജിക്കണമെന്ന ഖേലോ ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം പദ്ധതി റിപ്പോർട്ട് തയ്യാറാക്കി നൽകി കാത്തിരിക്കുകയാണ്. ഇതിനിടെയാണ് മാജിക് എഫ്.സിക്ക് അഞ്ചുവർഷത്തേക്ക് മൈതാനം അനുവദിച്ചെന്നും നിർമ്മാണം തുടങ്ങുന്നുവെന്നുമുള്ള അറിയിപ്പ് എത്തിയത്. ഇതോടെ അത്‌ലറ്റിക്‌സ് അസോസിയേഷൻ ഇടഞ്ഞു. ഫുട്ബാളിനെ തകർക്കാൻ അത്‌ലറ്റിക്‌സുകാർ കളിക്കുന്നുവെന്ന മട്ടിൽ ഫുട്ബാൾ അസോസിയേഷനും നിലപാടെടുത്തു. ഇരുകൂട്ടരും പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ മേയർ മലക്കം മറിയുന്നതോടെ മൈതാനത്തും പുറത്തും എന്ത് കളി നടക്കുമെന്നതാണ് ആകാംക്ഷ.

കരാറില്ലാതെ നിർമ്മാണം?

'മാജിക് എഫ്.സിയുമായി കരാറൊന്നുമില്ല, കളിച്ചാൽ കാശ് തരണം. ഖേലോ ഇന്ത്യ വരുന്ന മുറയ്ക്ക് സൗകര്യം ചെയ്തുകൊടുക്കും. ഖേലോ ഇന്ത്യ പദ്ധതി വന്നാൽ ഇരുമ്പുവേലി മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കും.' മേയർ ഈ വിധം പറയുമ്പോഴും കരാറില്ലാതെ മാജിക് എഫ്.സി നിർമ്മാണം നടത്തുന്നത് എങ്ങനെയെന്ന ചോദ്യത്തിന് മറുപടിയില്ല. 'മാജിക് എഫ്.സി പൈസ മുടക്കും. കളിക്കാനുള്ള സൗകര്യങ്ങളെല്ലാം അവർ ഒരുക്കും. ഒക്ടോബർ 12ന് കളിക്കുകയാണ് അവരുടെ ലക്ഷ്യം. കളിക്കുന്നതിന് വേറെ കാശും തരും. പിന്നെന്താ പ്രശ്‌നം?' മേയർ ചോദിക്കുന്നു. ഖേലോ ഇന്ത്യ പദ്ധതിക്ക് അപേക്ഷ നൽകിയിട്ട് മൂന്നുവർഷമായെന്നും ആ പദ്ധതി നടപ്പായില്ലെങ്കിലും കോർപറേഷൻ നേരിട്ട് സിന്തറ്റിക് ട്രാക്ക് കൊണ്ടുവരുമെന്നും മേയർ കേരളകൗമുദിയോട് പറഞ്ഞു. രണ്ടുകോടി രൂപയുടെ നിർമ്മാണം മാജിക് എഫ്.സി നടത്തുമെന്നും ഇത് ആസ്തിയാകുമെന്നുമാണ് മേയറുടെ നിലപാട്.

ശ​ബ്ദ​ ​സ​ന്ദേ​ശ​ത്തെ​ ​ചൊ​ല്ലി​യും​ ​ത​ർ​ക്കം

തൃ​ശൂ​ർ​:​ ​അ​ത്‌​ല​റ്റി​ക്സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​സെ​ക്ര​ട്ട​റി​ ​കൂ​ടി​യാ​യ​ ​ഡോ.​ ​കെ.​എ​സ്.​ ​ഹ​രി​ദ​യാ​ൽ​ ​വാ​ട്‌​സാ​പ്പ് ​ഗ്രൂ​പ്പി​ലി​ട്ട​ ​ശ​ബ്ദ​സ​ന്ദേ​ശം​ ​ആ​യു​ധ​മാ​ക്കി​ ​ഫു​ട്ബാ​ൾ​ ​പ്രേ​മി​ക​ളും​ ​കെ.​എ​സ്.​എ​ൽ​ ​അ​നു​കൂ​ലി​ക​ളും.​ ​കോ​ർ​പ​റേ​ഷ​ൻ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​ക്ഷ​ണി​ക്കു​ന്ന​തി​നാ​യി​ ​ഹ​രി​ദ​യാ​ൽ​ ​പോ​സ്റ്റ് ​ചെ​യ്ത​ ​ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ​ ​'​അ​വി​ടെ​ ​ഫു​ട്ബാ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ന്നാ​ൽ​ ​ഇ​നി​യൊ​രു​ ​തി​രി​ച്ചു​വ​ര​വ് ​ന​മു​ക്കു​ണ്ടാ​കി​ല്ല...​'​ ​എ​ന്ന് ​പ​റ​യു​ന്ന​തി​നെ​തി​രെ​യാ​ണ് ​പ്ര​തി​ഷേ​ധം.​ ​കെ.​എ​സ്.​എ​ൽ​ ​വ​രു​ത്താ​തി​രി​ക്കാ​ൻ,​ ​ഇ​ത് ​പൊ​ളി​ക്കാ​ൻ​ ​ആ​ർ​ക്കാ​ണ് ​വാ​ക്കു​കൊ​ടു​ത്തി​രി​ക്കു​ന്ന​ത് ​എ​ന്ന​ ​അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ​ശ​ബ്ദ​സ​ന്ദേ​ശം​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ശ​ബ്ദ​സ​ന്ദേ​ശം​ ​ത​ന്റെ​യാ​ണെ​ന്നും​ ​താ​ൻ​ ​പ​ണ​ത്തി​നും​ ​രാ​ഷ്ട്രീ​യ​ത്തി​നൊ​ന്നും​ ​വേ​ണ്ടി​യ​ല്ല,​ ​അ​ത്‌​ല​റ്റി​ക്‌​സി​നും​ ​കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും​ ​വേ​ണ്ടി​യാ​ണ് ​സ​ന്ദേ​ശം​ ​അ​യ​ച്ച​തെ​ന്നും​ ​അ​തി​ൽ​ ​തെ​റ്റാ​യൊ​ന്നും​ ​ഇ​ല്ലെ​ന്നു​മാ​ണ് ​ഡോ.​ ​ഹ​രി​ദ​യാ​ലി​ന്റെ​ ​നി​ല​പാ​ട്.

പ്ര​തി​ഷേ​ധി​ച്ച് ​അ​ത്‌​ല​റ്റു​കൾ

തൃ​ശൂ​ർ​:​ ​കോ​ർ​പ​റേ​ഷ​ൻ​ ​സ്റ്റേ​ഡ​യം​ ​ന​വീ​ക​ര​ണ​ത്തി​ന് ​ഖേ​ലോ​ ​ഇ​ന്ത്യ​യു​മാ​യി​ ​ധാ​ര​ണാ​പ​ത്ര​ത്തി​ൽ​ ​ഒ​പ്പി​ട്ട​ ​ശേ​ഷം​ ​അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന​ ​ആ​ശ​ങ്ക​ ​ഉ​ന്ന​യി​ച്ച് ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​അ​ത്‌​ല​റ്റി​ക് ​അ​സോ​സി​യേ​ഷ​ൻ.​ ​സി​ന്ത​റ്റി​ക് ​ട്രാ​ക്കി​ന് ​ഫു​ട്ബാ​ൾ​ ​ന​വീ​ക​ര​ണം​ ​ത​ട​സ​മാ​കു​ന്നു​വെ​ന്ന് ​ആ​രോ​പി​ച്ച് ​അ​ത്‌​ല​റ്റു​ക​ളും​ ​പ​രി​ശീ​ല​ക​രും​ ​കോ​ർ​പ​റേ​ഷ​ൻ​ ​സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധം​ ​സ്റ്റേ​ഡി​യം​ ​ഗേ​റ്റി​ലെ​ത്തും​ ​മു​ൻ​പ് ​പൊ​ലീ​സ് ​ത​ട​ഞ്ഞു. '​ഞ​ങ്ങ​ളു​ടെ​ ​നെ​ഞ്ചി​ൽ​ ​ത​റ​ച്ച​ ​ആ​ണി​യാ​ണ് ​മൈ​താ​ന​ത്തി​ലെ​ ​ഫെ​ൻ​സിം​ഗ്.​ ​ആ​ദ്യ​ ​ട്രാ​ക്കി​ലെ​ ​ഇ​രു​മ്പു​വേ​ലി​ ​മാ​റ്റി​യാ​ലാ​ണ് ​അ​ത്‌​ല​റ്റു​ക​ൾ​ക്ക് ​മൈ​താ​നം​ ​ഉ​പ​കാ​ര​പ്പെ​ടൂ​വെ​ന്ന് ​അ​ത്‌​ല​റ്റി​ക്‌​സ് ​അ​സോ.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​കെ.​എ​സ്.​ ​ഹ​രി​ദ​യാ​ൽ​ ​വ്യ​ക്ത​മാ​ക്കി.​ 2011​ൽ​ ​ദേ​ശീ​യ​ ​ഗെ​യിം​സി​നാ​യി​ ​സ​ഹ​ക​രി​ച്ച​തോ​ടെ​ ​ജി​ല്ല​യി​ലെ​ ​അ​ത്‌​ല​റ്റു​ക​ളു​ടെ​ ​ഭാ​വി​ ​ആ​ശ​ങ്ക​യി​ലാ​യെ​ന്നും​ ​സ​മ​ര​ക്കാ​ർ​ ​പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ബി​ന്ദു​ ​ക​ല്യാ​ൺ,​ ​നാ​രാ​യ​ണ​ൻ​ ​ന​മ്പൂ​തി​രി,​ ​രാ​ജ​ൻ​ ​ജോ​സ​ഫ്,​ ​ഡോ.​ ​കെ.​എ​സ്.​ ​ഹ​രി​ദ​യാ​ൽ,​ ​ഹേ​മ​ല​ത,​ ​അ​ഖി​ ​ബെ​റ്റ്,​ ​ഒ​ളി​മ്പ്യ​ൻ​ ​ലി​ജോ​ ​ഡേ​വി​ഡ് ​തോ​ട്ടാ​ൻ,​ ​സ​രീ​ഷ് ​പോ​ൾ,​ ​ഫ്രാ​ൻ​സി​സ് ​മാ​ത്യു,​ ​ഷെ​ല്ലി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.