രാഹുൽ രാധാകൃഷ്ണന് അനുമോദനം
Friday 31 October 2025 12:21 AM IST
തൃശൂർ: കേരള സാഹിത്യ അക്കാഡമിയുടെ ഈ വർഷത്തെ പ്രൊഫ. എം. അച്യുതൻ എൻഡോവ്‌മെന്റിന് അർഹമായ 'ഉയിർ ഭൂപടങ്ങൾ' എന്ന നിരൂപണ ഗ്രന്ഥത്തിന്റെ രചയിതാവും തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ രാഹുൽ രാധാകൃഷ്ണനെ എൻജിനീയറിംഗ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ അനുമോദിച്ചു. പ്രിൻസിപ്പൽ ഡോ. പി.എ സോളമനും ടെക്കോസ സ്ഥാപക സെക്രട്ടറി ആർ.കെ.രവിയും ചേർന്ന് രാഹുലിനെ പൊന്നാട അണിയിച്ചു. പ്രൊഫ.എം.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. കേരള സീനിയർ ജേർണലിസ്റ്റ് ഫോറം പ്രസിഡന്റ് അലക്‌സാണ്ടർ സാം, പ്രൊഫ. ഐ. ഷൺമുഖദാസ്, പ്രൊഫ. ടി. കൃഷ്ണകുമാർ, പീറ്റർ ഇവാൻ, പി.കെ രാജേഷ്, ഡോ.പി.എസ് അഭിലാഷ എന്നിവർ പ്രസംഗിച്ചു.