സെൻട്രൽ സഹോദയ കലോത്സത്തിന് തുടക്കം
മാള: തൃശൂർ സെൻട്രൽ സഹോദയ കലോത്സവം-2025 മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂളിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ചീഫ് പാട്രൺ ഡോ.രാജു ഡേവിസ് പെരേപ്പാടൻ അദ്ധ്യക്ഷനായി. മിസ് ഇന്ത്യ ക്വീൻ ഹർഷ ശ്രീകാന്ത് മുഖ്യാതിഥിയായി. സ്‌കൂളുകളെ എൻ.എം. ജോർജ് ആദരിച്ചു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ.പി. ജയചന്ദ്രനും പബ്ലിക് സർവീസ് കമ്മീഷൻ അംഗം അഡ്വ. സി.ബി. സ്വാമിനാഥനും പുരസ്‌കാരങ്ങൾ നൽകി. ഡോ. പി.എൻ. ഗോപകുമാറും ഡോ. ഫാ. വർഗീസ്, എ.ടി. ലത, സഹോദയ പ്രസിഡന്റ് ഡോ.ബിനു കെ. രാജ് എന്നിവർ പ്രസംഗിച്ചു. 3000 വിദ്യാർത്ഥികളാണ് 146 ഇനങ്ങളിൽ മത്സരിക്കുന്നത്. മലയാളം ഉപന്യാസം, ഹിന്ദി ഉപന്യാസം, പെൻസിൽ ഡ്രോയിംഗ് പെയിന്റിംഗ് വാട്ടർ കളർ, കഥാരചന, ചിത്രരചന, ഭാരതനാട്യം,സംഗീതം സംസ്‌കൃത പാരായണം തുടങ്ങിയ മത്സരങ്ങൾ ഇന്നലെ നടന്നു.
19 ഇനങ്ങൾ അവസാനിച്ചപ്പോൾ ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ 159 പോയിന്റുമായി ഒന്നാമതെത്തി. 145 പോയിന്റുമായി മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളും 143 പോയിന്റുമായി മാള ഹോളിഗ്രേസ് അക്കാഡമിയും രണ്ടും മൂന്നും സ്ഥാനം നേടി. അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂൾ 110 പോയിന്റും നേടി.