സുവോളജിക്കൽ പാർക്ക് ശുചീകരിച്ചു

Friday 31 October 2025 12:23 AM IST

പുത്തൂർ: തൃശൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടന വേദിയും പരിസരവും പുത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. പഞ്ചായത്തിന്റെ ഹരിത കർമ്മസേന, ശുചീകരണ തൊഴിലാളികൾ,തൊഴിലുറപ്പ് പ്രവർത്തകർ, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, ഹരിത കർമ്മ സേന എന്നിവരാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. സെക്രട്ടറി ടി.ബി. സജിത, വർഗ്ഗീസ്, നാഗരാജൻ, ജിഷ എന്നിവർ സംസാരിച്ചു. മാലിന്യ ശേഖരണത്തിനായി ഇരുപത് ബോട്ടിൽ ബൂത്തുകൾ , 40 ട്വിൻ ബിന്നുകൾ, ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കുന്നതിന് 10 ബിന്നുകൾ എന്നിവ ഉദ്ഘാടന വേദിയുടെ പരിസരത്ത് സജ്ജീകരിച്ചിരുന്നു. എഴുപതോളം ഹരിത വാളണ്ടിയർമാരെ പഞ്ചായത്ത് നിയോഗിച്ചിരുന്നു.