പൂർവ വിദ്യാർത്ഥി സംഗമം നാളെ
Friday 31 October 2025 12:24 AM IST
തൃശൂർ: സെന്റ് തോമസ് കോളേജിലെ ലോകമെമ്പാടുമുള്ള പൂർവവിദ്യാർത്ഥികളുടെ ഓൺലൈൻ സംഗമം 'ഗ്ലോബൽ അലുംനൈ മീറ്റ് 2025' നാളെ വൈകുന്നേരം ഏഴിന് നടത്തും. രാജ്യത്തെ പ്രമുഖ നഗരങ്ങളിലും രാജ്യത്തിനു പുറത്തുമുള്ള പൂർവവിദ്യാർത്ഥികൾ ഓൺലൈൻ മീറ്റിന്റെ ഭാഗമാകും. 'ഗ്ലോബൽ അലുംനൈ മീറ്റ് 2025 ' ന്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിക്കും. സി.ബി.സി.ഐ പ്രസിഡന്റുമാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തും. സ്റ്റാർസ് പ്രസിഡന്റ് സി.എ. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിക്കും. അതിരൂപത സഹായമെത്രാനും കോളേജിലെ പൂർവവിദ്യാർത്ഥിയുമായ മാർ ടോണി നീലങ്കാവിൽ സന്ദേശം നൽകും.