കുടുംബശ്രീ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി

Friday 31 October 2025 12:27 AM IST

തൃശൂർ: കുടുംബശ്രീ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ 2025-26 സാമ്പത്തിക വർഷത്തെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ പോസ്റ്റർ പ്രകാശനവും മന്ത്രി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായ വിത്ത് വിതരണവും വിവിധ പദ്ധതികളുടെ ധനസഹായ വിതരണവും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി നിർവഹിച്ചു.

പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അദ്ധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി, ജില്ലാ പഞ്ചായത്തംഗം കെ.വി സജു തുടങ്ങിയവർ മുഖ്യാതിഥികളായി. ബാബു തോമസ്, ദീപ, സതി പുഷ്പാകരൻ, മിനി ജോണി, രേഖ രവീന്ദ്രൻ, കെ. രാധാകൃഷ്ണൻ, ഉഷ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.