കുടിശിക ഉടൻ അടയ്ക്കണം: എ. പ്രസാദ്
Friday 31 October 2025 12:28 AM IST
തൃശൂർ: കേരള മുൻസിപ്പൽ കോർപ്പറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. കോർപറേഷനിലെ 135 ശുചീകരണ തൊഴിലാളികളുടെ പെൻഷൻ ഫണ്ട് കുടിശിക 2.18 കോടി രൂപ ഉടൻ അടയ്ക്കുക, താത്കാലിക തൊഴിലാളികളുടെ സീനിയോരിറ്റി ലിസ്റ്റ് മാനദണ്ഡങ്ങൾ പാലിച്ച് നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ഐ. എൻ. ടി. യു.സി ജില്ലാ ജനറൽ സെക്രട്ടറി വി.എ ഷംസുദ്ധീൻ അദ്ധ്യക്ഷനായി. കെ.എസ.് കണ്ണൻ , മോഹൻ നടോടി, കെ.നളിനാക്ഷൻ , വി.ജി.രാജൻ ,രാഗിണി അനീഷ് , വി.ജി വിനോദ്, എൻ.എം ജയ, ഇ.സി. അയ്യപ്പദാസ് , എം.കെ സുധീഷ് എന്നിവർ സംസാരിച്ചു.