കബഡി :സെന്റ് ആൻസ് വിജയികൾ

Friday 31 October 2025 1:58 AM IST

കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികൾക്കായി നടത്തിയ ജില്ലാതല കബഡി മത്സരത്തിൽ കോട്ടയം സെന്റ് ആൻസ് ജി.എച്ച്.എസ്.എസ് ടീം ഒന്നാം സ്ഥാനം നേടി. കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസ.് രണ്ടാം സ്ഥാനവും വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. ഹെയ്‌സൽ സൂസൻ രാജൻ ( സെന്റ് ആൻസ് ജി.എച്ച.്എസ.്എസ് കോട്ടയം)ബെസ്റ്റ് റൈഡർ ആയും എയ്ഞ്ചൽ മാത്യു (ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്.എസ് കോട്ടയം) ബെസ്റ്റ് ഡിഫെൻഡർ ആയും ഗായത്രി അജയ് (സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് എച്ച്.എസ്.എസ്. വൈക്കം)ബെസ്റ്റ് ഓൾ റൗണ്ടർ ആയും തിരഞ്ഞെടുക്കപ്പെട്ടു.