പുസ്തകം

Sunday 02 November 2025 2:49 AM IST

ഞാൻ ഹൗസ് വൈഫ് കഥകൾ

അജയകുമാർ ശ്രീനിവാസ്

സാധാരണക്കാരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് ഈ കഥാസമാഹാരത്തിന്റെ ഓരോ കഥയും. വരൂ കാണൂ ഈ തെരുവിലെ രക്തം എന്ന് ഓർമ്മിപ്പിക്കുന്ന കഥകൾ.

പ്രസാധകർ:

ഫേമസ് ബുക്‌സ്

നിഷധം നിഗൂഢം വേദസാരം

സമ്പാദനം, സങ്കലനം: ഡോ. ആർ. ഗോപിമണി

നാല് വേദങ്ങളിലേയും അനേകം ഉപനിഷത്തുക്കളിലേയും കാതലായ പ്രസക്തഭാഗങ്ങൾ പത്ത് അദ്ധ്യായങ്ങളിലൂടെ സാമാന്യജനങ്ങൾക്ക് വായിച്ചറിയാൻ കഴിയുന്ന ഗ്രന്ഥം.

പ്രസാധകർ:

ബിയോണ്ട് പബ്ലിഷേഴ്സ്

സ്വതന്ത്ര സോഫ്ട്‌വെയർ തത്വശാസ്ത്രം സിദ്ധാന്തവും പ്രയോഗവും

ഡോ. ബി. ഇക്ബാൽ

അറിവും സാങ്കേതികവിദ്യയും കുത്തകവൽക്കരിക്കപ്പെടുന്ന ആധുനിക ലോകത്ത് സ്വാതന്ത്ര്യത്തിന്റെ സഹകരണത്തിന്റെയും പങ്കുവെക്കലിന്റെ പ്രാധാന്യം വിളിച്ചുകൂട്ടുന്ന ദർശനമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ.

പ്രസാധകർ:

ചിന്താ പബ്ലിഷേഴ്സ്

 മനുഷ്യൻ: ജീവനും ജൈവോർജ്ജവും

ശശി മണപ്പുറം

മനുഷ്യജീവന്റെ സങ്കീർണതകളെക്കുറിച്ച് പഠനം നടത്താൻ ആഗ്രഹിക്കുന്ന ഏതൊരു വിഞ്ജാന കുതുകിക്കും ഉപകരിക്കുന്ന ഗ്രന്ഥം

പ്രസാധകർ:

സ്റ്റൈലസ് അക്യുപങ്‌ചർ വെൽനസ് റിസർച്ച് ഫൗണ്ടേഷൻ

 അവധൂതം

അശോകൻ അൻപൊലി

ശ്രീനാരായണ ഗുരുവിന്റെ അവധൂതകാല ജീവിതത്തെ അവലംബമാക്കി രചിച്ച നോവൽ. മലയാളി ഇന്നോളം വായിച്ചറിഞ്ഞ 'നാരായണ'ങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് ഈ കൃതി.

പ്രസാധകർ:

എച്ച്&സി ബുക്സ്

 പെൺവിളക്ക്

വസന്താഞ്ജലി

പ്രണയവും നൈരാശ്യവും വേർപാടിന്റെ വേദനയും ഒത്തിണങ്ങിയ കൃതി. വായനക്കാരന് നവ്യാനുഭൂതി പകരുന്ന രചനാവൈഭവം.

പ്രസാധകർ:

വേൾഡ് ക്ലാസ് ബുക്സ്