ഡീയസ് ഈറെ
പ്രണവ് മോഹൻലാൽ നായകനായി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഡീയസ് ഈറെ തിയേറ്രറിൽ. സുഷ്മിത ഭട്ട് , ഷൈൻ ടോം ചാക്കോ, ജിബിൻ ഗോപിനാഥ്, ജയ കുറുപ്പ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം ഇ ഫോർ എക്സ്പെരിമെന്റസ് .
ഇന്നസെന്റ്
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന ഇന്നസെന്റ് നവംബർ 7ന് തിയേറ്ററിൽ. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, റിയാസ് നർമ്മ കല, അന്ന പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി എന്നിവരും ഏതാനും പുതുമുഖങ്ങളുംഅണിനിരക്കുന്നു. തിരക്കഥ , സംഭാഷണം ഷിഹാബ് കരുനാഗപ്പള്ളി സർജി വിജയൻ, സതീഷ് തൻവി, എലമെന്റ്ഒ ഫ് സിനിമയുടെ ബാനറിൽ ശ്രീരാജ് ഏ.ഡി നിർമ്മിക്കുന്നു. വിതരണം സെഞ്ച്വറി ഫിലിംസ്.