മലയാള ദിന ആഘോഷം
Saturday 01 November 2025 12:41 AM IST
കോട്ടയം: വിവരപൊതുജനസമ്പർക്ക വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷവും, ഭരണഭാഷ വാരാഘോഷവും വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് കളക്ടറേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ കളക്ടർ ചേതൻ കുമാർ മീണ നിർവഹിക്കും. എ.ഡി.എം എസ്.ശ്രീജിത്ത് അദ്ധ്യക്ഷനായിരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മഹാത്മാ ഗാന്ധി സർവകലാശാലാ സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ് അദ്ധ്യാപകൻ പ്രൊഫ. അജു നാരായണൻ മുഖ്യപ്രഭാഷണം നിർവഹിക്കും.