രാമപുരം കോളേജിൽ  കർഷകരെ ആദരിച്ചു

Saturday 01 November 2025 12:42 AM IST

രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ കേരളപ്പിറവി ദിനാചാരണത്തിന്റെ ഭാഗമായി മികച്ച കർഷകരെ ആദരിച്ചു. കോളേജ് മാനേജർ ഫാ. ബെർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം മനോജ് സി ജോർജ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി സുനിൽ കെ ജോസഫ്, കോ-ഓർഡിനറ്റർമാരായ അരുൺ കെ.എബ്രഹാം, ഷീബാ തോമസ് കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ ടി. ജെ തുടങ്ങിയവർ പ്രസംഗിച്ചു.