അംബേദ്കർ പ്രതിമ സ്ഥാപിക്കും
Saturday 01 November 2025 12:42 AM IST
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ വായനശാലയുടെ മുൻപിൽ അംബേദ്കർ പ്രതിമ സ്ഥാപിക്കാൻ അംഗീകരിച്ചതായി സി.എസ്.ഡി.എസ് ഭാരവാഹികൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രതിമ സ്ഥാപിക്കുന്നതിനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പ്രാധാന്യമുള്ള സ്ഥലത്തുതന്നെ പ്രതിമ വേണമെന്ന ആവശ്യവുമായി സി.എസ്.ഡി.എസ് കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചയിലാണ് തീരുമാനമായത്. താലൂക്ക് പ്രസിഡന്റ് വി.കെ.ബിജു, സെക്രട്ടറി പ്രമോദ് തെക്കേത്തുകവല എന്നിവർ ചർച്ചയിൽ പങ്കെടുത്തു.