അപേക്ഷ ക്ഷണിച്ചു

Saturday 01 November 2025 12:42 AM IST

പുതുപ്പള്ളി : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് അപ്ലൈഡ് സയൻസ് പുതുപ്പള്ളിയിലെ പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് വിഭാഗത്തിൽ സർവീസ് ടെക്‌നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി ബിരുദം. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നാലിന് രാവിലെ 10 ന് ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. ഫോൺ: 9447756858.