സർക്കാരിന് അഭിനന്ദനം

Saturday 01 November 2025 12:43 AM IST

ചങ്ങനാശേരി: എൽ.ഡി.എഫ് വാഴപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേമപെൻഷൻ വർദ്ധിപ്പിച്ച സർക്കാരിന് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി. സമ്മേളനം സി.പി.എം ചങ്ങനാശേരി ഏരിയ കമ്മിറ്റിയംഗം അഡ്വ.ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സി.പി.എം വാഴപ്പള്ളി ലോക്കൽ സെക്രട്ടറി സെബാസ്റ്റ്യൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം ജോൺസൺ അലക്‌സാണ്ടർ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ബോബൻ കോയിപ്പള്ളി,ബിനു ആന്റണി, പ്രതീഷ് ബാബു, ജോസഫ് ആന്റണി, എം.എസ് വിവേകാനന്ദൻ എന്നിവർ പങ്കെടുത്തു. കൺവീനർ കുര്യാക്കോസ് പുന്നവേലി നന്ദി പറഞ്ഞു.