കാത്തിരിപ്പ് കേന്ദ്രം തുറന്നു

Saturday 01 November 2025 1:43 AM IST

ചെറുവള്ളി : വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരിയുടെ ഫണ്ടുപയോഗിച്ച് ചെറുവള്ളി നേതാജി വായനശാലപ്പടിയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അദ്ധ്യക്ഷത വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്.പിള്ള, ഷാജി പാമ്പൂരി, പി.എം.ജോൺ, രഞ്ജിനി ബേബി, അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, സിന്ധുദേവി, ഷാജി നല്ലേപ്പറമ്പിൽ, ശേഖരൻനായർ ആണ്ടൂർതാഴെ, രാഹുൽ ബി.പിള്ള, കുട്ടൻപിള്ള അമ്പാട്ട്, എം.ജി.ലാൽ എന്നിവർ പ്രസംഗിച്ചു.