എഫ്.എസ്.ഇ.ടി.ഒ കാൽനടജാഥ

Saturday 01 November 2025 12:44 AM IST

പൊൻകുന്നം : എഫ്.എസ്.ഇ.ടി.ഒ കാൽനടജാഥയ്ക്ക് പൊൻകുന്നത്ത് സ്വീകരണം നൽകി.ജാഥാ ക്യാപ്ടൻ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ അനിൽകുമാർ സ്വീകരണം ഏറ്റുവാങ്ങി. രാവിലെ ആനക്കല്ലിൽ നിന്നാരംഭിച്ച ജാഥ മേഖലയിലെ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. മുഹമ്മദ് ഷെരീഫ്,എസ്. അനൂപ്,പി. ആർ. പ്രവീൺ,പ്രദീപ് പി. നായർ, ഷെമീർ വി. മുഹമ്മദ്,എം. പി. അനീഷ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജാഥയുടെ രണ്ടാം ദിനം വെള്ളി രാവിലെ 9.30 ന് പള്ളിക്കത്തോട് നിന്ന് തുടങ്ങി വൈകിട്ട് 4.30ന് പുളിക്കൽകവലയിൽ സമാപിച്ചു.