മതാടിസ്ഥാനത്തിലെ സംവ‌രണം രാഷ്ട്രീയ നേട്ടത്തിന്,​ കേരളത്തിലെ മുസ്ലിം,​ ക്രിസ്ത്യൻ ഒബിസി സംവരണത്തിൽ റിപ്പോർട്ട് തേടി ദേശീയ പിന്നാക്ക കമ്മിഷൻ

Friday 31 October 2025 6:54 PM IST

ന്യൂഡൽഹി: കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള മുസ്ലിം,​ ക്രിസ്ത്യൻ ഒ.ബി.സി സംവരണത്തിനെതിരെ ദേശീയ പിന്നാക്ക കമ്മിഷൻ ചെയർമാൻ ഹൻസ്‌രാജ് അഹിർ. മതാടിസ്ഥാനത്തിൽ മുസ്ലിം,​ ക്രിസ്ത്യൻ സമുദായത്തിന് സംവരണം നൽകിയത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കമ്മിഷൻ ചെയ്ർമാൻ ആരോപിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. 15 ദിവസത്തിനുള്ളിൽ കമ്മിഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൻസ്‌രാജ് അഹീർ പറഞ്ഞു.

ഏത് സർവേയുടെ അടിസ്ഥാനത്തിലാണ് സംവരണം എന്ന ചോദ്യത്തോട് സംസ്ഥാന സർക്കാർ പ്രതികരിച്ചിട്ടില്ല. മതത്തിന്റെ പേരിൽ മുഴുവനായി ഒ.ബി.സി സംവരണം നൽകാനാവില്ല. അതേമതത്തിലെ പിന്നാക്കക്കാരെ കണ്ടെത്തി വേണം ഈ സംവരണം നൽകാനെന്നും ചെയർമാൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒ.ബി.സി സംവരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.