തേൻപാണ്ടി ചീമയിലെ....

Saturday 01 November 2025 6:41 AM IST

നായകൻ റീ റിലീസ് നവം. 6ന്

കമൽഹാസൻ- മണിരത്‌നം ടീമിന്റെ ‘നായകൻ’ 38വർഷത്തിനുശേഷം നവംബർ 6ന് ലോകവ്യപാകമായി റീ റിലീസ് ചെയ്യും. ഫോർ കെ ദൃശ്യമികവിൽ എത്തുന്ന ചിത്രം രഞ്ജിത്ത് മോഹൻ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. 1 987ൽ പുറത്തിറങ്ങിയ നായകൻ കമൽ-മണിരത്നം കൂട്ടുകെട്ടിൽ പിറന്ന ക്ലാസിക് ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്തശേഷം മുംബൈയിലെത്തി അധോലോക നായകനായി മാറിയ വേലുനായ്ക്കർ എന്ന കഥാപാത്രത്തെയാണ് കമൽ അവതരിപ്പിച്ചത്. നായകനിലൂ ടെ മികച്ച നടൻ എന്ന ദേശീയ അംഗീകാരം തേടി എത്തി. ഛായാഗ്രാഹണത്തിന് പി .സി ശ്രീറാമും കലാസംവിധാനത്തിന് തോട്ടധരണിയും ദേശീയ അവാർഡ് നേടി. കമൽഹാസന്റെ എക്കാലത്തെയും മികച്ച കഥാപാത്രമായി വേലുനായ്‍ക്കർ

വിശേഷിപ്പിക്കപ്പെടുന്നു. ശരണ്യ പൊൻവണ്ണൻ ആണ് നായിക. ശരണ്യ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണ്. മലയാളത്തിന്റെ എവർഗ്രീൻ താരം കാർത്തിക കമലിന്റെ മകളുടെ വേഷം അവതരിപ്പിച്ചു. ഡൽഹി ഗണേശ്, നാസർ എന്നിവരാണ് മറ്റ് താരങ്ങൾ. സുജാത ഫിലിംസ്, മുക്ത ഫിലിംസ് എന്നീ ബാനറിൽ മുക്ത വി രാമസ്വാമി, മുക്ത ശ്രീനിവാസൻ, ജി. വെങ്കിടേശ്വരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. താരനിർണയം മാത്രമല്ല, ഡയലോഗും ക്യാമറയും സംഗീതവുമെല്ലാം മികവുറ്റതായിരുന്നു. ഇളയരാജ സംഗീതം ഒരുക്കിയ പാട്ടുകൾ ഇപ്പോഴും ട്രെൻഡിംഗിൽ . പി.ആർ. ഒ പി.ശിവപ്രസാദ്.