നാരായണ ജയ... പെണ്ണ് കേസിലെ കൗതുക പാട്ട്
നിഖില വിമൽ നായികയായി ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന പെണ്ണ് കേസ് എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. 'നാരായണ ജയ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്. അർക്കാഡോ-യുടെ സംഗീതത്തിൽ പ്രണവം ശശി ആലപിച്ച പാട്ടിന് വരികളെഴുതിയത് ആദർശ് അജിത്തും, അക്ഷയ് രഞ്ജനും (ബ്ലാക്ക്) ചേർന്നാണ്. 'കാതൽ നദിയെ' എന്ന് തുടങ്ങുന്ന മറ്റൊരു ഗാനം രണ്ട് ആഴ്ചകൾക്ക് മുൻപ് പുറത്തു വന്ന് ജനശ്രദ്ധ നേടിയിരുന്നു.ഹക്കിം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഫെബിൻ സിദ്ധാർത്ഥും രശ്മി രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥ. ജ്യോതിഷ് എം, സുനു എ.വി, ഗണേഷ് മലയത്ത് എന്നിവർ ചേർന്ന് സംഭാഷണം എഴുതുന്നു . ഇഫോർ എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ. ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ഷിനോസ് ഛായാഗ്രഹണം നിർവഹിക്കുന്നു.
സഹനിർമ്മാണം അക്ഷയ് കെജ്‌രിവാളും അശ്വതി നടുത്തൊടിയുംആണ്. പ്രൊഡക്ഷൻ ഡിസൈനർ - അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനോദ് രാഘവൻ, സംഗീതം- അങ്കിത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി. കെ, എഡിറ്റർ- ഷമീർ മുഹമ്മദ്, മാർക്കറ്റിംഗ് ഹെഡ് - വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്)