ശിവകാർത്തികേയനും കല്യാണിയും വീണ്ടും

Saturday 01 November 2025 6:49 AM IST

ശിവകാർത്തികേയൻ നായകനായി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ നായിക. ശിവകാർത്തികേയന്റെ നായികയായി ഹീറോ സിനിമയിൽ കല്യാണി അഭിനയിച്ചിട്ടുണ്ട്. കല്യാണിയുടെ ആദ്യ തമിഴ് ചിത്രം ആണ് 2019ൽ റിലീസ് ചെയ്ത ഹീറോ. വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ സിലമ്പരസൻ നായകനായ മാനാടിലും നായികയായി കല്യാണി അഭിനയിച്ചിട്ടുണ്ട്. അതേസമയം കാർത്തിയുടെ നായികയായി മാർഷ്വൽ പൂർത്തിയാക്കിയ കല്യാണി തമിഴിൽ ഇനി ശിവകാർത്തികേയൻ ചിത്രത്തിലാണ് അഭിനയിക്കുന്നത്. രവിമോഹൻ നായകനായ ജീനി എന്ന തമിഴ് ചിത്രവും കല്യാണി പൂർത്തിയാക്കി. ജീനിയിൽ ആരാധകരെ ഞെട്ടിച്ച് ബെല്ലി ഡാൻസുമായി കല്യാണിയും കൃതി ഷെട്ടിയും എത്തുന്നു. അർജുൻ ജൂനിയർ സംവിധാനം ചെയ്യുന്ന ജീനി നിർമ്മിക്കുന്നത് വെൽസ് ഫിലിംസ് ഇന്റർ നാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് ആണ്. വാമിഖ ഗബ്ബി, ദേവയാനി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.