കിടുക്കൻ റാപിൽ റേജ് ഓഫ് കാന്ത

Saturday 01 November 2025 6:52 AM IST

ദുൽഖർ സൽമാൻ നായകനായ കാന്ത എന്ന ചിത്രത്തിന്റെ ടൈറ്റിൽ ആന്തം പുറത്ത്. "റേജ് ഓഫ് കാന്ത" എന്ന പേരിൽ പുറത്തു വന്ന ഗാനം തമിഴ് - തെലുങ്ക് റാപ് ആന്തം ആയാണ് ഒരുക്കിയത് . ഝാനു ചന്റർ ആണ് ഈണം . തമിഴിനെയും തെലുങ്കിനെയും ഒരൊറ്റ റാപ്-സ്റ്റൈൽ ട്രാക്കിലേക്ക് ലയിപ്പിക്കുന്ന രീതിയിൽ തീവ്രമായ, ആഴമുള്ള വരികളോടെയാണ് ഗാനം . കഥാ പശ്‌ചാത്തലം സൂചിപ്പിച്ച് , കഥാപാത്രങ്ങളുടെ ദൃശ്യങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ലിറിക്കൽ വീഡിയോ ആയാണ് ഗാനം പുറത്തിറങ്ങിയത് . 1950 ൽ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് "കാന്ത" കഥ പറയുന്നത്.

സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന കാന്ത ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്, റാണ ദഗുബട്ടിയുടെ സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് നിർമ്മാണം . ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗുബട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് നിർമ്മാതാക്കൾ. നവംബർ 14 ന് ആഗോള റിലീസായി എത്തുന്ന ചിത്രത്തിൽ സമുദ്രക്കനി ,ഭാഗ്യശ്രീ ബോർസെ, റാണ ദഗുബട്ടി എന്നിവരാണ് മറ്റു താരങ്ങൾ . വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് കാന്ത. തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ - ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡിഷണൽ തിരക്കഥ - തമിഴ് പ്രഭ, വിതരണം വേഫെറർ ഫിലിംസ്, പി.ആർ. ഒ- ശബരി.