ശാസ്ത്രോത്സവം നോർത്ത് മുന്നിൽ ഇന്ന് സമാപനം
തിരുവനന്തപുരം: ശാസ്ത്രമേള രണ്ടാംദിനം പിന്നിടുമ്പോൾ തിരുവനന്തപുരം നോർത്ത് ഉപജില്ല 1208 പോയിന്റോടെ മുന്നിൽ. 1195 പോയിന്റുമായി ആറ്റിങ്ങൽ ഉപജില്ല രണ്ടാമതും,1188 പോയിന്റുമായി കാട്ടാക്കട മൂന്നാമതുമുണ്ട്. ഗവ.എച്ച്.എസ്.എസ് ഭരതന്നൂർ 353 പൊയിന്റുമായി ഓവറാൾ സ്കൂൾ ചാമ്പ്യനായി. 264 പോയിന്റുകളോടെ ഗവ.എച്ച്.എസ്.എസ് കിളിമാനൂർ സ്കൂൾ രണ്ടാമതും,263 പോയിന്റുകളോടെ കെ.ടി.സി.ടി ഇ.എം.എച്ച്.എസ്.എസ് കടുവായിൽ സ്കൂളും പിന്നിലുണ്ട്.
ത്രീഡി പ്രിന്റിംഗ്,സാറ്റലൈറ്റ് സംവിധാനം,പേപ്പർ പ്രിന്റിംഗ്,ഗ്രീൻ ഫാക്ടറിയും എന്നിവ ശാസ്ത്രമേളയിൽ ശ്രദ്ധേയമായി. വി.എച്ച്.എസ്.ഇ കൊല്ലം മേഖല സ്കിൽ ഫെസ്റ്റ് 2025ന്റെ ഭാഗമായുള്ള പ്രവൃത്തി പരിചയമേള അരവിള എൽ.എം.എസ് എൽ.പി.എസ്,അമരവിള എം.എം.എസ്.എച്ച്.എസ്.എസ്, അമരവിള സി.എസ്.ഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലായാണ് നടന്നത്. ഇന്ന് 2.30ന് നടക്കുന്ന സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും.നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു അദ്ധ്യക്ഷത വഹിക്കും. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. വി.ആർ.സലൂജ,എ.നജീബ്,അജിത.എസ്,സജി.എസ്,ശ്രീകുമാർ.വി,ഗീത നായർ,ബിജു.ആർ,ജഗൽപ്രസാദ്,സുനിൽകുമാർ,ജലീന ജയിൻ,ജസ്റ്റിൻ രാജ്,സിസ്റ്റർ ഉഷലിറ്റ,മേരി
ജെയിൻ,ശ്രീലേഖ,ശാലിനി.വി.എസ്,ഷൈൻജിത്ത് എന്നിവർ പങ്കെടുക്കും. വിദ്യാഭ്യാസ ഉപഡയറക്‌ടർ സ്വാഗതവും വിദ്യാ വിനോദ് നന്ദിയും പറയും. റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവം വി.എച്ച്.എസ്.ഇ കൊല്ലം മേഖല സ്കിൽ ഫെസ്റ്റ് 2025ന്റെ ഭാഗമായുള്ള വി.എച്ച്.എസ്.ഇ സ്കിൽ ഫെസ്റ്റിൽ നാളെ ഹോം പ്ലാൻ,പ്ലംബിംഗ് ഡിസൈൻ,വെബ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്,ഗ്രാഫിക് ഡിസൈനിംഗ്,സ്പോട്ട് ഫോട്ടോഗ്രഫി എന്നീ ഓൺ ദി സ്പോട്ട് ഇവന്റുകൾ നടക്കും.