ഐസർ സ്ഥാപക ദിനാഘോഷം

Saturday 01 November 2025 1:59 AM IST

തിരുവനന്തപുരം: ഐസറിന്റെ പതിനേഴാം സ്ഥാപക ദിനാഘോഷം നടന്നു.നീതി ആയോഗ് അംഗവും മുൻ ഡി.ആർ.ഡി.ഒ മുൻ ഡയറക്ടറുമായ വി.കെ.സരസ്വത് മുഖ്യപ്രഭാഷണം നടത്തി.ആത്മനിർഭർ ഭാരത്, വീക്ഷിത് ഭാരത് 2047 എന്നിവ കൈവരിക്കുന്നതിന് തദ്ദേശീയ ശാസ്ത്ര,എൻജിനിയറിംഗ് പുരോഗതിയുടെ ആവശ്യകതയെക്കുറിച്ച് സ്ഥാപക ദിനപ്രഭാഷണം നടത്തിയ ഡോ.വി.കെ.സരസ്വത് വിശദീകരിച്ചു.ഐസർ തിരുവനന്തപുരം ഡയറക്ടർ പ്രൊഫ.ജെ.എൻ.മൂർത്തി ആമുഖപ്രസംഗം നടത്തി. ഐസർ ബോർഡ് ഒഫ് ഗവേണൻസ് ചെയർപേഴ്സൺ പ്രൊഫ.അരവിന്ദ് നാട്ടു,ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ.മഹേഷ് ഹരിഹരൻ,പ്രൊഫ.മൂർത്തി ശ്രീനിവാസുല തുടങ്ങിയവർ പങ്കെടുത്തു.