ചൊക്ലി ഉപജില്ലാ സ്‌കൂൾ കലോത്സവം ഇന്ന് മുതൽ

Friday 31 October 2025 9:28 PM IST

തലശ്ശേരി: ചൊക്ലി ഉപജില്ല കേരള സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. തിങ്കൾ, ചൊവ്വ, ബുധൻ, ദിവസങ്ങളിലായി ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ 10 വേദികളിലായി അരങ്ങേറുന്ന മത്സരങ്ങളിൽ ഉപജില്ലയിലെ 80 ഓളം വിദ്യാലയങ്ങളിൽ നിന്നുള്ള 5679 വിദ്യാർത്ഥി പ്രതിഭകൾ മാറ്റുരക്കും.കലോത്സവ ഉദ്ഘാടനം മൂന്നിന് രാവിലെ 10 ന് ചലചിത്ര താരം പി.പി.കുഞ്ഞികൃഷ്ണൻ നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം 5ന് വൈകിട്ട് 4 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്യും വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പലും സംഘാടക സമിതി ജനറൽ കൺവീനറുമായ പ്രശാന്തൻ തച്ചറത്ത് , പ്രധാനാദ്ധ്യാപിക എൻ.സ്മിത, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.ഷൈനി സമ്മാനദാനം നിർവ്വഹിക്കും. ടി.പി.ഗിരിഷ്‌കുമാർ, ആർ.അജേഷ് എന്നിവർ പങ്കെടുത്തു.