എൻജി.കോളേജ് ഓഡിറ്റോറിയം ഉദ്ഘാടനം 3ന്

Friday 31 October 2025 9:30 PM IST

തലശ്ശേരി: എരഞ്ഞോളി കുണ്ടൂർ മലയിൽ പ്രവർത്തിച്ചു വരുന്ന തലശേരി എൻജിനിയറിംഗ് കോളേജിൽ അഡ്വ.എ.എൻ. ഷംസീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് പണിത ഇ.നാരായണൻ മെമ്മോറിയൽ ഓഡിറ്റോറിയം 3ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ഇ നാരായണന്റെ ഫോട്ടോ അനാഛാദനം, കോളേജ് സിൽവർ ജൂബിലി ലോഗോ പ്രകാശനം, കേരള ഫ്യൂച്ചർ ടെക്‌നോളജി ഹബ്ബ് ലോഗോ പ്രകാശനം, എന്നിവയും നടക്കും. ആയിരത്തിലേറെ ആളുകളെ ഉൾകൊള്ളാവുന്ന എ.സി ഓഡിറ്റോറിയം അവധി ദിവസങ്ങളിൽ പൊതുപരിപാടികൾക്കും വിട്ടു നൽകുമെന്ന് പ്രിൻസിപ്പൽ ഡോ.എബി ഡേവിഡ്, എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷ, ഡോ.റിദ കുഞ്ഞിമംഗലം, ഡോ.കെ.മുനീർ, ഡോ.പി.ടി, ഉസ്മാൻ കോയ, ജി.സുനിൽകുമാർ, പ്രൊഫ.കെ അനൂപ്, സി.ജയചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.