ദിപാവലി സംഗീതോത്സവത്തിന് ഇന്ന് സമാപനം

Friday 31 October 2025 9:32 PM IST

പെരിയ: ബേക്കൽ ഗോകുലം ഗോശാലയിൽ നടന്നു വരുന്ന അഞ്ചാമത് ദീപാവലി സംഗീതോത്സവത്തിന് ഇന്ന് കൊടിയിറക്കം. രാവിലെ സംഗീത ലോകത്തെ ത്രിമൂർത്തികളെ അനുസ്മരിച്ച് സംഗീതജ്ഞർ മൂന്ന് കൃതികളുടെ ആലാപനം നടത്തും. തുടർന്ന് വൈഷ്ണവി ആനന്ദിന്റെയും കാലാംബിക സഹോദരികളുടെയും മൂഴിക്കുളം ഹരികൃഷ്ണന്റെയും കച്ചേരി, രാഘവ് കൃഷ്ണന്റെ മാൻഡലിൻ വാദനം എന്നിവയുണ്ടാകും.സമാപന ദിവസത്തിൽ നന്ദി മണ്ഡപത്തിൽ പ്രശസ്ത നർത്തകി പദ്മവിഭൂഷൺ ഡോ : പദ്മാസുബ്രഹമണ്യത്തിന്റെ ഭരതനൃത്യം നടക്കും. ഡ്രം മാന്ത്രികൻ ശിവമണി ശിവതരംഗം എന്ന പരിപാടിയും അവതരിപ്പിക്കും. സമാപനചടങ്ങിൽ പരമ്പര അവാർഡ് സമ്മാനിക്കും ഈ വർഷത്തെ ഗോശാല പരമ്പര വിഭൂഷൺ അവാർഡ് ടി.വി. ഗോപാലകൃഷ്ണനും പരമ്പര ശ്രീ അവാർഡ് ഡ്രം ശിവമണിക്കും പരമ്പര ഗുരു രത്ന പുരസ്കാരം അനന്തപദ്മനാഭനും പരമ്പര ബാല പ്രതിഭ പുരസ്കാരം സിങ്കപ്പൂരിൽ നിന്നുള്ള രാഘവ് കൃഷ്ണയ്ക്കും സമ്മാനിക്കും