ഇന്ദിരാ രക്തസാക്ഷിത്വ ദിനാചരണത്തിൽ സമൂഹസദ്യ
Friday 31 October 2025 9:34 PM IST
തുരുത്തി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ നാൽപതാം വർഷവും സമൂഹസദ്യ വിളമ്പി കോൺഗ്രസ്. തുരുത്തി -ഓർക്കുളം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തുരുത്തി നിലമംഗലം ഓഡിറ്റോറിയത്തിൽ സദ്യ ഒരുക്കിയത്. നാട്ടുകാരും പ്രദേശത്തെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരത്തഞ്ഞൂറോളം പേർ കഴിക്കാനെത്തി.1985 ഒക്ടോബർ 31ന് ചെറുവത്തൂർ തുരുത്തി -ഓർക്കുളം വാർഡ് കോൺഗ്രസ് കമ്മിറ്റികളാണ് നാല്പതാം വർഷവും സദ്യ ഒരുക്കിയത്. ടി.നാരായണൻ, വി.വി.രാജൻ എരിഞ്ഞിക്കൽ, കെ.വി.കൃഷ്ണൻ, എ.കുഞ്ഞമ്പാടി എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ സജീവ കോൺഗ്രസ് പ്രവർത്തകരാണ് ഭക്ഷണം തയ്യാറാക്കി നൽകിയത്. സമൂഹസദ്യക്ക് മുമ്പായി ഇന്ദിരാഗാന്ധിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി.