മാതമംഗലം ഗവ.എൽ.പി സ്‌കൂളിൽ ക്ലാസ് റൂം ലാബ്
മാതമംഗലം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി മാതമംഗലം ഗവ.എൽ.പി സ്‌കൂളിൽ സ്‌കൂളിൽ സജ്ജമാക്കിയ ക്ലാസ്സ് റൂം ലാബിന്റെ ഉദ്ഘാടനം എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് നിർവഹിച്ചു .പഠനം കൂടുതൽ ശാസ്ത്രീയവും സർഗാത്മകവുമാക്കുന്നതിന് മലയാളം ഇംഗ്ലീഷ് പരിസര പഠനം ഗണിതം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകളാണ് ഒരുക്കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ കണ്ണൂർ ഡി.പി.ഒ ഡോ.രാജേഷ് കടന്നപ്പള്ളി പദ്ധതി വിശദീകരിച്ചു.പയ്യന്നൂർ ബി.പി.സി എം.പി.ഉമേഷ് , വാർഡംഗം പി.വി.വിജയൻ,എസ്.എം.സി ചെയർമാൻ കെ.ശ്യാംലാൽ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.ശ്രീകുമാർ സ്വാഗതവും എസ്.ആർ.ജി .കൺവീനർ സീനമോൾ നന്ദിയും പറഞ്ഞു.