വർണക്കൂടാരം ഒരുങ്ങി
Saturday 01 November 2025 12:49 AM IST
മുഹമ്മ: കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂളിൽ വർണക്കൂടാരം പദ്ധതി ആരംഭിച്ചു . പി. പി. ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. ജുമൈലത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ. സാജിത സ്വാഗതം പറഞ്ഞു . മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഉദയമ്മ, വാർഡ് മെമ്പർ എസ്. ദീപു,, മൂന്നാം വാർഡ് മെമ്പർ എം.വി. സുനിൽകുമാർ,എൻ .എം. ഡെന്നീസ് , ബിആർസി കോഡിനേറ്റർ സംഗീത, പി. ഐ. കലാരഞ്ചിനി സുകുമാരി തുടങ്ങിയവർ സംസാരിച്ചു പി ടി എ പ്രസിഡന്റ് എസ്. സജു നന്ദി പറഞ്ഞു.