കൂൺ ഗ്രാമം പദ്ധതി ഉദ്ഘാടനം

Saturday 01 November 2025 1:50 AM IST

അമ്പലപ്പുഴ: ഭാരതീയ പ്രകൃതി കൃഷി ബ്ലോക്ക് തല കിസാൻമേളയും മണ്ഡലത്തിലെ കൂൺ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും എച്ച്. സലാം എം.എൽ.എ നിർവ്വഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അദ്ധ്യക്ഷയായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷബീന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ. ജയരാജ്, അംഗം ജി .വേണുലാൽ, പഞ്ചായത്തംഗം സുഷമ രാജീവ്, മുതിർന്ന കർഷകൻ വി. മുകുന്ദൻ, പുറക്കാട് പഞ്ചായത്ത് കൃഷി ഓഫീസർ ആർ. ശ്രീരമ്യ എന്നിവർ സംസാരിച്ചു. നെൽകൃഷിയും പ്രശ്ന പരിഹാര മാർഗങ്ങളും, മണ്ണ് പരിശോധനയിടെ ആവശ്യകത എന്നീ വിഷയങ്ങളിൽ കീടനിരീഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടർ ബി. സ്മിത, ശാന്തി എലിസബത്ത് എന്നിവർ ക്ലാസെടുത്തു.