വർദ്ധനവ് നാമമാത്രം
Saturday 01 November 2025 1:51 AM IST
ആലപ്പുഴ: മുഖ്യമന്ത്രി നടത്തിയ ആനുകൂല്യ പ്രഖ്യാപനങ്ങൾ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തട്ടിപ്പാണെന്ന് കേരള സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ ആരോപിച്ചു.
സ്‌കൂൾ പാചക തൊഴിലാളികൾക്ക് അവസാനമായി 50 രൂപ വേതന വർദ്ധനവ് നൽകിയത് 2018-ലാണ്. ജീവിത ചിലവുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ സ്‌കൂൾ പാചക തൊഴിലാളികൾക്ക് പ്രഖ്യാപിച്ച വർദ്ധനവ് നാമമാത്രമാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ പ്രേമചന്ദ്രൻ എം.പി, വർക്കിംഗ് പ്രസിഡന്റ് സി. കൃഷ്ണചന്ദ്രൻ, ജനറൽ സെക്രട്ടറി കെ.കെ ജയറാം, ട്രഷറർ പി എച്ച് കബീർ എന്നിവർ അറിയിച്ചു. 300 കുട്ടികൾക്ക് ഒരു തൊഴിലാളി എന്നത് നടപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.