ഡോ.പല്പു ജന്മദിനാഘോഷം

Saturday 01 November 2025 1:53 AM IST

തിരുവനന്തപുരം: പത്രാധിപർ യൂണിയന്റെ നേതൃത്വത്തിൽ ഡോ.പല്പുവിന്റെ ജന്മദിനാഘോഷം ഞായറാഴ്ച രാവിലെ 10.30ന് കൈതമുക്ക് യൂണിയൻ ഓഫീസിൽ നടക്കും. യോഗത്തിൽ ഡോ. പല്പ്പു സ്മാരക യൂണിയൻ പ്രസിഡന്റ്‌ പി. ഉപേന്ദ്രൻ കോൺട്രാക്ടർ അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി യൂണിറ്റ്‌ചീഫ് എസ്. വിക്രമൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്,കോലത്തുകര മോഹനൻ,ജയ രാജീവ്, എസ്.പ്രസന്നകുമാരി,കെ.പി.അംബിശൻ,മണക്കാട് സി.രാജേന്ദ്രൻ,ബോബി പേട്ട,ബോസ് നാണപ്പൻ,കെ.സനൽ കുമാർ വെട്ടുകാട് അശോകൻ,ജി.ഉഷ കുമാരി എന്നിവർ പങ്കെടുക്കും.