സെക്രട്ടേറിയറ്റ് ധർണ
Saturday 01 November 2025 1:53 AM IST
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ കോട്ടയം യൂണിറ്റ് ക്ഷേമനിധി അംഗം എം.ആർ.വിജയകുമാരൻ നായരെ അനുശോചിച്ച് ഓർഗനൈസേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. കെ.പി.മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു.കെ.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.തുളസീധരൻപിള്ള, കെ.ടി.മുഹമ്മദാലി,പി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കാനായി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തിയ വിജയകുമാരൻ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അനന്തപുരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചു.