അവകാശ സംരക്ഷണ ക്യാമ്പെയിൻ
Saturday 01 November 2025 1:53 AM IST
തിരുവനന്തപുരം: കേരള വാട്ടർഅതോറിട്ടി സ്റ്റാഫ് അസോസിയേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ കാസർകോട് നിന്നാരംഭിച്ച അവകാശ സംരക്ഷണ ക്യാമ്പെയിൻ സമാപനം വെള്ളയമ്പലം ജലഭവനിൽ മുൻ എം.പി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. വാട്ടർഅതോറിട്ടി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.ജനറൽ സെക്രട്ടറി ബി.രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡന്റ് പി.ബിജു,വി.ആർ.പ്രതാപൻ,വിനോദ്എരവിൽ,എ.വി.ജോർജ്,എസ്.കെ.ബൈജു,എസ്.വി.ശിവകുമാർ,വിനോദ്.വി,സി.റിജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.