നെല്ല് വില വർദ്ധന കപടനാടകം

Saturday 01 November 2025 1:54 AM IST

ആലപ്പുഴ: കേന്ദ്ര സർക്കാർ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നെല്ലിന് നൽകിയ 5.01 രൂപയുടെ വർദ്ധന പോലും കർഷകർക്ക് നൽകാത്ത സംസ്ഥാന സർക്കാരിന്റെ നെൽവില വർദ്ധന കപട നാടകമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. സി.പി.ഐ മന്ത്രിമാരോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് മില്ലുകാരുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരിക്കാൻ കാരണം. കൊയ്ത്ത് ആരംഭിച്ച കുട്ടനാട്ടിൽ സംഭരണം വൈകുന്നതിനാൽ കർഷകർ കനത്ത നഷ്ടം നേരിടുകയാണ്. മില്ലുകാരുമായുള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.നെല്ലുസംഭരണം അടിയന്തരമായി ആരംഭിക്കാനും കർഷകർക്ക് പണം സമയത്ത് ലഭ്യമാക്കാനും സംസ്ഥാന സർക്കാർ ശക്തമായി ഇടപെടണമെന്നും കൊടിക്കുന്നിൽ പറഞ്ഞു.