ഗവൺമെന്റ് പ്രസസ് വർക്കേഴ്സ് കോൺഗ്രസ്
Saturday 01 November 2025 1:53 AM IST
തിരുവനന്തപുരം: ദേശസാൽകൃത നയങ്ങളും നടപടികളുമാണ് ഇന്ത്യയെ ലോകത്തിന്റെ മുമ്പിൽ സാമ്പത്തിക ശക്തിയായി വളർത്താൻ സഹായിച്ചതെന്ന് തെളിയിച്ച നേതാവായിരുന്നു ഇന്ദിരാഗാന്ധിയെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഗവൺമെന്റ് പ്രസസ് വർക്കേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച 41-ാമത് ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റും ഗവൺമെന്റ് പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റുമായ വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ്. വൈ, രഞ്ജിത് .ബി,ജലിൻ ജയരാജ് , എ.എം.ബിജി, ജോയിറ്റി സജീദ്, മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.