ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ്
Saturday 01 November 2025 1:53 AM IST
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് രക്തസാക്ഷിത്വ ദിനമായി ആചരിച്ചു.സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഇന്ദിരാജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് ജസ്റ്റിൻ, സംസ്ഥാന സെക്രട്ടറി പട്ടം തുളസി,ജില്ലാ ജനറൽ സെക്രട്ടറി തിരുമല സാം,ജില്ലാ ട്രഷറർ ജോജൻമാത്യു,സുനിൽകുമാർ നെറ്റോ എന്നിവർ പങ്കെടുത്തു.