വക്കം മൗലവി സ്മാരക ദിനാചരണം
Saturday 01 November 2025 1:53 AM IST
തിരുവനന്തപുരം: യഥാർത്ഥ നവോത്ഥാന ചൈതന്യം യാഥാസ്ഥിതികതയെ ചോദ്യം ചെയ്യാനും ജാതി, മത, ലിംഗഭേദങ്ങൾക്കപ്പുറം മാനവികതയെ സ്വീകരിക്കാനുമുള്ള ധൈര്യമാണെന്ന് എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ.എം.എൻ.കാരശേരി പറഞ്ഞു.വക്കം മൗലവി സ്മാരക ദിനാചരണത്തിന്റെ ഭാഗമായി വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശ്രീനാരായണ ഗുരു,വക്കം മൗലവി,അയ്യങ്കാളി തുടങ്ങിയ പരിഷ്കർത്താക്കൾ രൂപപ്പെടുത്തിയ നവോത്ഥാനത്തിന്റെ ബഹുസ്വരം ഉൾക്കൊള്ളുന്ന ദർശനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.മുതിർന്ന പത്രപ്രവർത്തകൻ എം.ജി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ആസിഫ് അലി സ്വാഗതവും ആൽഫ ഹിഷാം നന്ദിയും പറഞ്ഞു.