വരുൺ കുമാറിന് ആദരം

Saturday 01 November 2025 1:56 AM IST

അമ്പലപ്പുഴ: ജമ്മുവിൽ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുക്കവെ പാകിസ്ഥാന്റെ വ്യോമാക്രമണത്തിൽ പരിക്കേറ്റ പറവൂർ തെക്കേപുരക്കൽ വീട്ടിൽ വരുൺ കുമാറിന് ജന്മനാട് വീരോചിത വരവേൽപ്പ് നൽകി. മേയ് 10 നായിരുന്നു ജമ്മുവിലെ ഉധംപൂർ വ്യോമത്താവളത്തിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ വരുൺകുമാറിന്റെ വലതു കൈ നഷ്ടമായത്. പിന്നീട് പുനെ ആർട്ടിഫിഷ്യൽ ലിംഫിൽ കൃത്രിമക്കൈ വെച്ചു പിടിപ്പിച്ചു. എച്ച് .സലാം എം .എൽ .എ വീട്ടിലെത്തി വരുണിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, അംഗം കവിത, സി.പി. എം പുന്നപ്ര സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. അശോക് കുമാർ, ഏരിയ കമ്മിറ്റിയംഗം കെ. പി. സത്യകീർത്തി എന്നിവർ പങ്കെടുത്തു.