95 കുടുംബങ്ങൾക്ക് പട്ടയം നൽകി

Friday 31 October 2025 9:59 PM IST

ആലപ്പുഴ: സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ 95 പട്ടയങ്ങൾ വിതരണം ചെയ്തു. അമ്പലപ്പുഴ- 13, ചേർത്തല-13, അരൂർ -4, കുട്ടനാട് - 42, ഹരിപ്പാട് - 4, മാവേലിക്കര -19 എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിൽ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം. പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്തത്.

സംസ്ഥാനത്ത് 10002 പേർ കൂടി ഭൂമിക്ക് അവകാശികളായെന്ന് മന്ത്രി കെ. രാജൻ സംസ്ഥാന പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 4,13000 പട്ടയങ്ങളാണ് സർക്കാർ വിതരണം ചെയ്തത്. കഴിഞ്ഞ നാലര വർഷം കൊണ്ട് മാത്രം 2,33947 ൽ അധികം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കി മാറ്റാൻ കഴിഞ്ഞു. സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങും മുൻപ് അഞ്ച് ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാനുള്ള കഠിന പ്രയത്നത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 2016-21 കാലയളവിൽ 1577 പട്ടയങ്ങളും 2021-24 കാലയളവിൽ 1247 പട്ടയങ്ങളും ജില്ലയിൽ വിതരണം ചെയ്തുവെന്ന് ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പറഞ്ഞു.