കാൽനട ജാഥയ്ക്ക് സമാപനം

Saturday 01 November 2025 1:02 AM IST

അമ്പലപ്പുഴ: എഫ് .എസ് .ഇ. ടി. ഒ അമ്പലപ്പുഴ മേഖല കാൽ നട ജാഥയ്ക്ക് സമാപനമായി. സമാപന സമ്മേളനം അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരീസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി .എ ഉപജില്ലാ സെക്രട്ടറി എം. സുനിൽ കുമാർ അദ്ധ്യക്ഷയായി. സംസ്ഥാന ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിച്ച സംസ്ഥാന സർക്കാരിനെ യോഗം അഭിനന്ദിച്ചു. ജാഥാ ക്യാപ്റ്റൻ കെ. ജി. ഒ .എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ഷിബു, വൈസ് ക്യാപ്റ്റൻ കെ.എസ്.ടി.എ ജില്ലാ ജോ. സെക്രട്ടറി പി.ബിനു , ജാഥാ മാനേജർ എൻ. ജി .ഒ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി സി. സി. നയനൻ , കെ. ജി. ഒ .എ ഏരിയ സെക്രട്ടറി വി. മുകുന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.