അഡ്വ. ജലജ ചന്ദ്രൻ ബാലാവകാശകമ്മിഷൻ അംഗം
Saturday 01 November 2025 12:03 AM IST
ആലപ്പുഴ: സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗമായി അഡ്വ. ജലജ ചന്ദ്രൻ നിയമിതയായി. രണ്ടാംതവണയാണ് കമ്മിഷൻ അംഗമാകുന്നത്. മൂന്ന് വർഷത്തേക്കാണ് നിയമനം. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി, സി.ഡബ്ല്യു.സി ചെയർപേഴ്‌സൺ, വനിതഫെഡ് ഉപാദ്ധ്യക്ഷ, ജനകീയ ആസൂത്രണ പദ്ധതി കാലയളവിൽ ദേശിയ പ്ലാനിംഗ് കമ്മിറ്റി അംഗം, രണ്ടുതവണ ദേശീയ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: ചന്ദ്രൻ. മക്കൾ: ചിഞ്ചു ചന്ദ്രൻ, ചിന്മ ചന്ദ്രൻ