തട്ടുകടയിൽ മോഷണം: വിമുക്തഭടൻ ഉൾപ്പെടെ പിടിയിൽ

Saturday 01 November 2025 8:31 AM IST

ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷന് വടക്കുവശമുള്ള തട്ടുകടയിൽ നിന്ന് ഗ്യാസ് സിലിണ്ടറും മറ്റ് സാധനസാമഗ്രികളും മോഷ്ടിച്ച വിമുക്തഭടൻ ഉൾപ്പെടെയുള്ള സംഘത്തെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. വിമുക്തഭടൻ കഞ്ഞിക്കുഴി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ തോപ്പുവെളിയിൽ പ്രതീഷ് (37), കടക്കരപ്പള്ളി പഞ്ചായത്ത് 9ാംവാർഡ് ഇടമുറിയിൽ വീട്ടിൽ ഗിരീഷ് (39) എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല ഇൻസ്‌പെക്ടർ ലൈസാദ് മുഹമ്മദ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.