വിദേശത്ത് നിന്ന് വന്ന യുവാവ് കഞ്ചാവ് ചെടിയുമായി പിടിയിൽ
ആലപ്പുഴ: വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് കഞ്ചാവും കഞ്ചാവ് ചെടിയുമായി പിടിയിലായി.ആലപ്പുഴ ആറാട്ടുവഴി ഫാത്തിമ ഗാർഡനിൽ സിയാദ് ഷിഹാബുദ്ദിനെയാണ് (33)ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്നുള്ള സ്റ്റെയർകേസിന് താഴെ 60 സെന്റീ മീറ്റർ ഉയരത്തിൽ വളർന്ന് നിൽകുന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്.തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ 40 ഗ്രാം കഞ്ചാവും കണ്ടെടുത്തു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി ബിജു വി.നായരുടെയും നേതൃത്വത്തിൽ നോർത്ത് ഐ.എസ്.എച്ച്.ഒ എം.കെ.രാജേഷ്,എസ്.ഐമാരായ ദേവിക, നിധിൻ, ജി.എസ്.ഐ അനിൽകുമാർ,എ.എസ്.ഐ രശ്മി, സി.പി.ഒ മഹേഷ്, ബിനോയി, ജയേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.