സൈബർ തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ പിടിയിലായി

Saturday 01 November 2025 1:18 PM IST

പാറശാല: ഓപ്പറേഷൻ സി.വൈ-ഹണ്ട് പദ്ധതിയുടെ ഭാഗമായി പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 2 പ്രതികൾ പിടിയിലായി.പാറശ്ശാല ഇടിച്ചക്കപ്ലാമൂടിന് സമീപം മേലേത്തട്ട് പുതുവൽപുത്തൻവീട്ടിൽ ഷഫീഖ്(42), വട്ടവിള പ്ലാങ്കാല പുത്തൻവീട്ടിൽ അബിൻ (21) എന്നിവരാണ് പിടിയിലായത്.പ്രതികളിൽ നിന്നുനിരവധി ബാങ്ക് പാസ് ബുക്കുകളും, ചെക്ക് ബുക്കുകളും, എ.ടി.എം കാർഡുകളും, സിം കാർഡുകളും അടക്കം പൊലീസ് പിടിച്ചെടുത്തു.തെലുങ്കാന സ്വദേശിയായ യുവതിയുടെ പണമാണ് സൈബർ തട്ടിപ്പിലൂടെ ഷഫീഖ് ഉൾപ്പെട്ട സംഘം തട്ടിയെടുത്തത്.ഉത്തർപ്രദേശ് സ്വദേശിയായ രാകേഷ് കുമാർ ഗുപ്‌തയുടെ പണമാണ്സൈബർ തട്ടിപ്പിലൂടെ സ്വന്തമാക്കിയത്.