വികസന മേഖലയിൽ വൻ കുതിച്ചുചാട്ടം

Saturday 01 November 2025 12:34 AM IST

തൃശൂർ: അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ കേരളം നേടിയതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കട്ടിലപ്പൂവം-പാണ്ടിപ്പറമ്പ് റോഡ് ബി.എം.ബി.സി. നിലവാരത്തിലേക്ക് ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. നിരവധി വികസന പ്രവർത്തനങ്ങളാണ് ഒല്ലൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. നബാർഡ് ആർ.ഐ.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തി 11.97 കോടി രൂപ അനുവദിച്ചാണ് നവീകരണം. കട്ടിലപ്പൂവം സെന്ററിൽ നടന്ന ചടങ്ങിൽ മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, സണ്ണി ചെന്നിക്കര, പി.എസ്. വിനയൻ തുടങ്ങിയവർ പങ്കെടുത്തു.