പ്രതിപക്ഷ പ്രതിഷേധം

Saturday 01 November 2025 12:36 AM IST

തൃശൂർ: അതിദരിദ്രരെ തേക്കിൻകാട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കാൻ പറ്റുമോയെന്ന് മുൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപന്റെ പ്രസ്താവനക്കെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം. അതിദാരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് ഫ്‌ളാറ്റ് അനുവദിക്കുന്നതും ദാരിദ്ര്യമുക്ത പ്രഖ്യാപനത്തിനുമായി ചേർന്ന യോഗത്തിലാണ് രാജശ്രീ ഗോപന്റെ അധിക്ഷേപമുണ്ടായത്. പാവപ്പെട്ട ഗുണഭോക്താക്കളെ യോഗത്തിൽ വിളിച്ചിരുത്തിയാണ് പരസ്യമായി അവഹേളിച്ചതും അപമാനിച്ചതും. ഈ പ്രസ്താവന പിൻവലിക്കണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. ആനൂകൂല്യത്തിനായി അപേക്ഷിച്ച് കാലതാമസം വന്ന് ഫ്‌ളാറ്റ് കിട്ടാതെ മരിച്ച അപേക്ഷകരുണ്ട്. ഇവരോട് കോർപ്പറേഷൻ കാണിച്ചത് ക്രൂരതയാണ്. തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ് സർക്കാർ ധൃതി പിടിച്ച് പ്രഖ്യാപനം നടത്തുന്നതെന്ന് പ്രതിപക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തി.